Kerala

ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്

Posted on

മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്.

തീറ്റ തിന്ന് ആരോ​ഗ്യവാനായി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ‌ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടിയേറ്റ ശേഷം ആന ജലാശയം നീന്തിക്കടന്ന് മറുകരയിലേക്ക് എത്തിയത്. ഇന്നലെ രാത്രി മുഴുവൻ ആന വനത്തിനുള്ളിലുണ്ടായിരുന്നത്. മയക്കുവെടിയേറ്റതിന് ശേഷം ആറ് മണിക്കൂറോളം ഉറങ്ങാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.

അത്തരത്തിൽ ആന വനത്തിനുള്ളിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്. തുടർന്നാണ് ഇന്ന് രാവിലെ ആന ജലാശയത്തിന് സമീപത്തേക്ക് എത്തുന്നതും കരയിലൂടെ സഞ്ചരിക്കുന്നതും. കഴിഞ്ഞ 3 ദിവസമായി ദൗത്യസംഘം ആനയുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version