Kerala
തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
തൊടുപുഴ: ഇടുക്കിയില്‍ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു.
തൊടുപുഴ – മൂലമറ്റം റൂട്ടില്‍ മുട്ടം തോട്ടുങ്കരയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനത്തിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് കാറില്‍ നിന്ന് പുറത്തിറങ്ങി മാറി.
ഉടൻ തന്നെ വാഹനത്തില്‍ മുഴുവനായി തീ പടർന്ന് പിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് ഇറങ്ങിമാറിയതിനാല്‍ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് തൊടുപുഴ ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസപ്പെട്ടു.