Kerala
യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥിച്ചു, ഏത് മുന്നണിയെന്ന് തീരുമാനിച്ചിട്ടില്ല; രാഷ്ട്രീയനീക്കവുമായി സി കെ ജാനു
കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥിച്ചുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു.
കോൺഗ്രസ് നേതൃത്വം ഫോണിൽ ബന്ധപ്പെട്ടുവെന്നും തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ജില്ലാ നേതൃത്വം അഭ്യർത്ഥിച്ചുവെന്നും സി കെ ജാനു പറഞ്ഞു.
ഇത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും സികെ ജാനു പറഞ്ഞു. ഏതെങ്കിലും ഒരു മുന്നണിക്കൊപ്പം നിൽക്കണം എന്ന നിലപാട് പാർട്ടിക്കുണ്ട്. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലയെന്നും സി കെ ജാനു പറഞ്ഞു.
എൻഡിഎ വിട്ടശേഷം ഞായാറാഴ്ച ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായതെന്നും ജാനു പറഞ്ഞു. എന്‍ഡിഎ വിട്ടപ്പോള്‍ തന്നെ ഒരുപാട് പാര്‍ട്ടികള്‍ സംസാരിച്ചിരുന്നുവെന്നും ജെആര്‍പിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു പറഞ്ഞു.