Kerala
ബസ് ജീവനക്കാർ തമ്മിൽ തർക്കം; കൊല്ലത്ത് സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനമേറ്റു
കൊല്ലം പരവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വെച്ച് മർദനം.
സാമിയ ബസിലെ ഡ്രൈവറായ പരവൂർ സ്വദേശി സുരേഷ് ബാബുവിനാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് മർദനമേറ്റത്. 12 ആം തീയതി വൈകിട്ട് തെക്കുംഭാഗത്ത് വെച്ചായിരുന്നു സംഭവം.
എസ്കെവി ബസിലെ ക്ലീനർ പ്രണവാണ് മർദിച്ചത്. ഇയാൾക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു.
സ്വകാര്യ ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.