Kerala
ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു
കോഴിക്കോട്∙ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു.വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം.ഈ സമയം ട്രാക്ക് ഒഴിവുള്ളതു കണ്ട് ഡ്രൈവർ ബസിൽ കയറി മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രേക്ക് ശരിയാക്കുന്നതിനായി സ്റ്റാൻഡിൽ ബസ് ട്രാക്കിനു പുറത്തു നിർത്തിയ സമയം മോഹനൻ ബസിനു കീഴിൽ അറ്റകുറ്റപ്പണിക്കായി കയറുകയായിരുന്നു.