Kerala

കേരളത്തിന്റെ ആവശ്യങ്ങൾക്കായി പാലമായി തുടരും; ജോൺ ബ്രിട്ടാസ്

Posted on

ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി സംസ്ഥാനത്തിനും കേന്ദ്രത്തിനുമിടയിൽ പാലമായി നിൽക്കുകയല്ലാതെ പാരയായി നിൽക്കലല്ല തന്റെ പണിയെന്ന് ജോൺ ബ്രിട്ടാസ് എംപി.

കേരളത്തിന്റെ ആവശ്യങ്ങൾക്കായി പാലമായി തുടരും. കേരളത്തിന് അർഹതപ്പെട്ട വിഹിതം കിട്ടാനായി എംപിയെന്ന നിലയിൽ കേന്ദ്രത്തിൽ നിരന്തരം സമ്മർദം ചെലുത്തും. നിരന്തരം മന്ത്രിമാരെ കണ്ട് ചർച്ച ചെയ്യും. അതിനായി കേരളവും കേന്ദ്രവും തമ്മിലുള്ള പാലമാണെന്ന് പറയുന്നത് ഒരു ക്രെഡിറ്റായാണ് കാണുന്നതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രഫണ്ട് കിട്ടാനായി വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര മന്ത്രിയും തമ്മിൽ നടന്ന ചർച്ച എന്താണെന്ന് അറിയില്ല. ആ ചർച്ചയിൽ പങ്കെടുത്തിട്ടില്ല.

കേരളത്തിന് അർഹമായ തടഞ്ഞുവെച്ച ഫണ്ട് ലഭിക്കാനുള്ള ശ്രമത്തെയാണ് മധ്യസ്ഥത എന്ന് ധർമേന്ദ്ര പ്രധാൻ അദ്ദേഹത്തിന്റെ വാക്കിൽ പറഞ്ഞത്. അത് അദ്ദേഹത്തിന്‍റെ സംസാര ശൈലിയാണ്’, ബ്രിട്ടാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version