Entertainment
ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു
മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഷോലെയില്‍ ജയിലറുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടന്‍ ഗോവര്‍ദ്ധന്‍ അസ്രാനി (84) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്‌ദേഹത്തിന്‌റെ കരിയറില്‍ 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മരണവാര്‍ത്ത പുറത്തുവിടരുതെന്ന് അദ്ദേഹം ഭാര്യ മഞ്ജു അസ്രാണിയോട് നേരത്തെ പറഞ്ഞിരുന്നതിനാല്‍, ഔദ്യോഗികഅറിയിപ്പു നല്‍കാതെയും അന്ത്യകര്‍മങ്ങള്‍ അധികംആരെയുംഅറിയിക്കാതെയും നടത്തി
ഹാസ്യകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1940 ജനുവരി 1-ന് ജയ്പൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലാണ് അസ്രാനി ജനിച്ചത്.
സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ രാജസ്ഥാന്‍ കോളേജില്‍ നിന്ന് ബിരുദം നേടി. പഠനച്ചെലവുകള്‍ക്കായി ജയ്പൂരിലെ ഓള്‍ ഇന്ത്യ റേഡിയോയില്‍ അദ്ദേഹം വോയിസ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.