Kerala

ജോലി സമ്മര്‍ദ്ദം; കാസര്‍കോട് ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ചു

Posted on

കാസര്‍കോട്: ബൂത്ത് ലെവല്‍ ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകന്‍ പുഴയില്‍ ചാടി ജീവനൊടുക്കി.

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കടുത്ത ജോലി സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൊഗ്രാല്‍ പാലത്തിന് മുകളില്‍ തന്റെ ബൈക്ക് നിര്‍ത്തിവച്ച ശേഷമാണ് സവാദ് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ സവാദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കലക്ടര്‍ സ്ഥലത്ത് എത്താതെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version