Kerala

300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും

Posted on

കോഴിക്കോട്: 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും. ഇന്ന് വൈകിട്ടോടെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചെന്നൈയിൽ നിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ചെന്നൈയിലെത്തി നടപടി സ്വീകരിച്ചത്. സൊസൈറ്റി വഴി നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന കേസിലാണ് അറസ്റ്റ്. സാധാരണക്കാരിൽ നിന്ന് സൊസൈറ്റി വഴി ശേഖരിച്ച നിക്ഷേപത്തുക നിയമവിരുദ്ധമായി സ്വന്തം പേരിലും ഭാര്യയുടെ പേരിലും രൂപീകരിച്ച വ്യാജ കമ്പനികളിലേക്ക് മാറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഏകദേശം 300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രേംകുമാറിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version