Kerala
ജെസിബി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവര്‍ക്ക് പരിക്ക്
കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. പാനൂരിലെ സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാട്ട് വീട് പുനര്‍നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില്‍ ആണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ സുമിത് ലാലിനാണ് സ്‌ഫോടനത്തില്‍ ബോംബിന്റെ ചീള് തെറിച്ച് പരിക്കേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.