India

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുസ്‌ വേന്ദ്ര ചഹല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബി ജെ പി) ചേര്‍ന്നു

Posted on

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുസ്‌ വേന്ദ്ര ചഹല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബി ജെ പി) ചേര്‍ന്നു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ചഹലിനെ ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനിന്റെ ആശീര്‍വാദത്തോടെ ഒ ബി സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയാണ്‌ പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്‌. ഡല്‍ഹി പ്രതിനിധിയായാണ്‌ ഒ ബി സി മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ചഹല്‍ പങ്കെടുക്കുക.

ബി ജെ പി കുടുംബത്തില്‍ സ്ഥാനം നല്‍കിയതിന്‌ ചഹല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, ഒ ബി സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ എന്നിവരോട്‌ നന്ദി അറിയിച്ചു കൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടു.

ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന്‌ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ചഹല്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ സജീവമാണ്‌. സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ ഹരിയാനയ്‌ക്ക്‌ വേണ്ടി കളിക്കുകയാണ്‌ ഇപ്പോള്‍. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ നേടിയ താരമാണ്‌ ചഹല്‍. നിലവില്‍ പഞ്ചാബ്‌ കിംഗ്‌സിന്റെ താരമാണ്‌. 2023 ഓഗസ്‌റ്റിന്‌ ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. ഏകദിന-ടി20 ടീമുകളിലേക്കുള്ള തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ്‌ താരം. അതിനിടെയാണ്‌ ബി ജെ പിയില്‍ ചേര്‍ന്നു കൊണ്ട്‌ രാഷ്ട്രീയത്തിന്റെ ക്രീസിലേക്കും ചഹല്‍ പന്തെറിയാന്‍ തയ്യാറെടുക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version