India
യുപിയിലെ ക്ഷേത്രത്തില്‍ ബിജെപി വനിതാ നേതാവും പൂജാരിയുടെ ഭാര്യയും തമ്മിൽ ഏറ്റുമുട്ടി
ഝാന്‍സി: ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും പൂജാരിയുടെ ഭാര്യയുമായുള്ള തമ്മില്‍തല്ലില്‍ കലാശിച്ചു. യുപിയിലെ ഝാൻസി ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം.
ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ക്ഷേത്രത്തിനുള്ളില്‍ ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയില്‍ കാണാം.
സിറ്റി കോഡ്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. ബിജെപി മഹിളാ മോര്‍ച്ച നോതാവായ കവിത ശര്‍മയാണ് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ.