പശുക്കളോട് ക്രൂരത; ഒമ്പത് ബിജെപി നേതാക്കൾക്കതിരെ കേസെടുത്ത് പൊലീസ് - Kottayam Media

India

പശുക്കളോട് ക്രൂരത; ഒമ്പത് ബിജെപി നേതാക്കൾക്കതിരെ കേസെടുത്ത് പൊലീസ്

Posted on

ബെംഗളൂരു: കർണാടക സർക്കാരിനെതിരെ പ്രതിഷേധ റാലിക്കിടെ പശുക്കളെ ഫ്രീഡം പാർക്കിൽ കൊണ്ടുവന്നതിന് ഒമ്പത് ബിജെപി നേതാക്കൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു.   ക്ഷീര കർഷകർക്കുള്ള  സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി  നടത്തിയ പ്രതിഷേധ സമരത്തിലാണ് പശുക്കളെ കൊണ്ടുവന്നത്.

പ്രതിഷേധത്തിനിടെ ബിഎംടിസി ബസുകളിൽ കയറാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഈ സമയം പശുക്കളെ ബസിനുള്ളിലേക്ക് തള്ളിയിടാനും നേതാക്കൾ ശ്രമിച്ചു. എന്നാൽ വാതിലുകൾ ചെറുതായതിനാൽ ബസിൽ കയറാൻ പശുക്കൾക്ക് കയറാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version