India
രോഗിക്ക് പത്ത് രൂപയുടെ ബിസ്‌ക്കറ്റ് നൽകി, ഫോട്ടോ എടുത്ത് തിരിച്ചു വാങ്ങി ബിജെപി നേതാവ്; വ്യാപക വിമര്‍ശനം
ജയ്പൂർ: ഫോട്ടോ പകർത്തിയ ശേഷം രോഗിക്ക് നൽകിയ ബിസ്‌ക്കറ്റ് തിരികെ വാങ്ങുന്ന ബിജെപി നേതാവിന്‍റെ വീഡിയോ ചർച്ചയാകുന്നു.
രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ ആശുപത്രിയിലെത്തിയത്.
രോഗികൾക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം.
എന്നാൽ സന്നദ്ധ പ്രവർത്തനമോ പരിചരണമോ നടത്തുന്നതിന് പകരം നേതാക്കളെല്ലാം ഫോട്ടോ എടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.