India
യേശുവിനു നന്ദി പറഞ്ഞത് എന്തിന്? ആരെങ്കിലും ജയ് ശ്രീറാം എന്ന്പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു? ജമീമ റോഡ്രിഗ്‌സിനെ വിമർശിച്ച് ബിജെപി നേതാവ്
ന്യൂഡല്‍ഹി: വനിതാ ഏകദിന ലോകകപ്പില്‍ വിജയ ശില്‍പ്പിയായിരുന്ന ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവും നടിയുമായ കസ്തൂരി.
ലോകകപ്പ് സെമി വിജയത്തിന് തന്റെ ദൈവത്തിന് നന്ദി പറഞ്ഞുള്ള ജമീമയുടെ പ്രതികരണത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്.
വിജയത്തിന് പിന്നില്‍ ഭഗവാന്‍ ശിവനോ ഹനുമാനോ ആണെന്ന് ഏതെങ്കിലും ക്രിക്കറ്റ് താരം പറഞ്ഞിട്ടുണ്ടോയെും ജയ് ശ്രീറാം എന്നു പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്നും കസ്തൂരി ചോദിക്കുന്നു. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അവര്‍ ചോദിക്കുന്നു.
ഒക്കെ, വ്യക്തതയ്ക്കായി ചോദ്യം ആവര്‍ത്തിക്കുകയാണ്. ഏതെങ്കിലും ക്രിക്കറ്റര്‍ എവിടെയെങ്കിലും വെച്ച് ഭഗവാന്‍ ശിവന്റെയോ ഹനുമാന്‍ ജീയുടെയോ സായ് ബാബയുടെയോ അനുഗ്രഹത്താലാണ് വിജയം എന്ന് പറഞ്ഞിട്ടുണ്ടോ?
അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു’, കസ്തൂരി ട്വീറ്റ് ചെയ്തു.