Kottayam

പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി  ബൈക്ക് റാലി ഇന്ന്  കോട്ടയത്ത്

Posted on

കോട്ടയം: സേവാ സങ്കൽപ്പ് അഭിയാൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി  ബൈക്ക് റാലി ഇന്ന്  കോട്ടയത്ത്.ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 സംഘടന മണ്ഡലങ്ങളിൽ നിന്ന് മണ്ഡലം അദ്ധ്യക്ഷൻമാർ നയിൽക്കുന്ന ബൈക്ക് റാലികൾ രാവിലെ 9:30 ന് കോട്ടയത്ത് സംഗമിച്ച് രാവിലെ 10 മണിക്ക് കോട്ടയം റെഡ്ഡിയർ ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജി,ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ ജി എന്നിവർ വീഡിയോ കോൺഫ്രൻസിൽ കൂടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും

സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി ജില്ലയിലെ അങ്കണവാടികളിൽ,അങ്കണവാടി ഉത്സവങ്ങൾ സംഘടിപ്പിച്ചു.അങ്കണവാടി ടീച്ചർ ,ഹെൽപ്പർ , ആശാ വർക്കർ എന്നിവരെ അനുമോദിക്കുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തിയെന്നും ,1000 പേരുടെ രക്തദാന ഡയറക്ടറി ഉണ്ടാക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നും ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ  പറഞ്ഞു.

കോട്ടയത്തെ 10 സംഘടന മണ്ഡലങ്ങളിൽ ബിജെപി ജനപ്രതിനിധികളുടെഉൾപ്പടെ ഉള്ള വാർഡുകളിൽ വികസിത കേരളം ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതികൾ ജങ്ങൾക്കിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി ക്യാമ്പുകൾ,മെഡിക്കൽ  ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചു  എന്നും അദ്ദേഹം പറഞ്ഞു.

സ്വാച്ച് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ നടന്നു ,വികസനത്തിനായി വെളിച്ചം പകരണം  എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാകുന്ന വികസനപ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായി ഭവനങ്ങളിൽ പൊതുഇടങ്ങളിലും ദീപം തെളിയിച്ചു ഇതിൽ വൻ ജനപങ്ങളിത്വം  ഉണ്ടായി എന്നും സംഘടനാ വിലയിരുത്തി.

കുട്ടികൾക്കായി ചിത്രരചന മത്സരം,പ്രസംഗ മത്സരം,റീൽസ് മത്സരം ഷോർട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ,ഇതിനായി വലിയ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നു.പൊതുജങ്ങൾ ഇതിനു വളരെ അനുകൂലമായി പ്രതികരിക്കുന്നു എന്നത് കേന്ദ്ര സർക്കാരിന്റെ വികസനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് എന്നും ലിജിൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version