Kerala
ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും
കൊച്ചി : ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 1. 45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന് കേരളത്തിലെത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ സംബന്ധിക്കും.
വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇന്നത്തെ യോഗത്തില്‍ നിര്‍ണായകമാകും. ഇന്ന് എറണാകുളം ജില്ലയിലും നാളെ തൃശൂര്‍ ജില്ലയിലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.