Kerala

നിയമസഭാകക്ഷി നേതാവ്: BJPയിൽ തര്‍ക്കം

Posted on

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍.

പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്.

ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version