Kerala
ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക
തിരുവനന്തപുരം: ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾ അരുതെന്ന് പറയാതെയാണ് 2026 ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിരിക്കുന്നത്.
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനമാണെന്ന് ദീപിക വിമര്‍ശിച്ചു. ഗോവയിലും കേരളത്തിലും അടക്കം ക്രൈസ്തവര്‍ നിര്‍ണ്ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി,
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുന്നുവെന്ന് ദീപിക ചൂണ്ടികാട്ടി. ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ!’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.