Kottayam
ജോസ് കെ മാണി ജനറൽ ആശുപത്രി സന്ദർശിക്കുന്ന വേളയിൽ ബിജെപി യുടെ സമരവും പ്രകടനവും
പാലാ :ഇന്ന് രാവിലെ പാലാ ജനറൽ ആശുപത്രിയുടെ റോഡ് പണി ജോസ് കെ മാണി എം പി സന്ദർശിക്കുന്ന വേളയിൽ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി .ജോസ് കെ മാണിയുടെ സന്ദർശനം ഇന്ന് പ്ലാൻ ചെയ്തതായിരുന്നെങ്കിൽ ബിജെപി യുടേത് പെട്ടെന്ന് പ്ലാൻ ചെയ്തതായിരുന്നു .
പാലാ ജനറൽ ആശുപത്രിയുടെ റോഡ് നിർമ്മാണ പുയരോഗതി വിലയിരുത്താനാണ് ജോസ് കെ മാണി എത്തിയത്.ആശുപത്രി അധികാരികളുമായി ജോസ് കെ മാണി ചർച്ച നടത്തി .ബിജു പാലൂപ്പടവൻ ;ലീന സണ്ണി ;ജോർജുകുട്ടി ചെറുവള്ളി ;ജോസുകുട്ടി പൂവേലിൽ ;ബൈജു കൊല്ലമ്പറമ്പിൽ ;ജെയ്സൺ മാന്തോട്ടം എന്നിവർ സന്നിഹിതരായിരുന്നു .
ബിജെപി യുടെ ധർണ്ണ സമരം എൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു.നിയോജകക മണ്ഡലം പ്രസിഡണ്ട് അഡ്വ സനീഷ് ജി സ്വാഗതവും മുരളേതരൻ നന്ദിയും രേഖപ്പെടുത്തി .വികസന നായകന്മാരെന്നു പറയുന്ന ജോസും ,കാപ്പനും വികസനം വച്ച് വിലപറഞ്ഞ് ജനങ്ങളെ ബുദ്ധി മുട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നതെന്നു എൻ കെ ശശികുമാർ പറഞ്ഞു .പ്രശാന്ത് നന്ദകുമാർ ;മനോജ് മാഞ്ചേരി;മുരളീധരൻ നായർ ;ജിജോ മൂഴയിൽ ; ജയകുമാർ ;റോജൻ മാത്യു ;ശുഭാ സുന്ദർരാജ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അതേസമയം സമയ ബന്ധിതമായി തന്നെ റോഡ് പണി പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് ജോസ് കെ മാണി ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ടവർക്കും നൽകിയത് .ഓങ്കോളജി വിഭാഗത്തിന് താൻ രണ്ടര കോടി നേരത്തെ അനുവദിച്ച കാര്യവും ജോസ് കെ മാണി സ്മരിച്ചു .ജൂബിലി ;ളാലം ക്ഷേത്ര ഉത്സവം ഒക്കെ അടുത്തതിനാൽ നിർമാണത്തിനു മുടക്കം വരുത്താതിരിക്കുവാൻ അദ്ദേഹം ബന്ധപ്പെട്ടവരെ ഓർമ്മിപ്പിച്ചു .പൊടിയരികഞ്ഞിക്കടക്കാർ വന്നു ജോസ് കെ മാണിയുടെ തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചു .പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി .