India
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്ര നാഥ് രഥാണ് മരിച്ചത്. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു.
തന്റെ ബ്ലാക്ക് സ്‌കോര്‍പ്പിയോയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയുതിർത്തത്.
ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.