India
പിറന്നാൾ ആഘോഷത്തിന് പണം കണ്ടെത്താൻ കത്തി ചൂണ്ടി കവർച്ച നടത്താൻ ശ്രമിച്ച 15-കാരൻ അറസ്റ്റിൽ
മധ്യപ്രദേശിലെ ജബൽപൂരിൽ ബർത്ത്ഡേ ആഘോഷം ആർഭാടമാക്കാൻ കത്തി ചൂണ്ടി കവർച്ചകൾ നടത്തിയ 15 വയസ്സുകാരൻ അറസ്റ്റിൽ. ആർഭാടപൂർവ്വം ബർത്ത്ഡേ ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനാണ് പ്രതി കൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം രണ്ട് പ്രായപൂർത്തിയാത്തിയാകാത്തവരെ ഉൾപ്പെടെ 3 പേരെയാണ് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. കേക്ക് മുറിച്ചും നൃത്തം ചെയ്തും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ലൈക്കുകളും വ്യൂവ്സും നേടുന്നതിനാണ് പ്രതി കവർച്ച നടത്തിയത്. 15 വയസ്സുകാരൻ തനിച്ചാണ് കൃത്യം ആസൂത്രണം ചെയ്തത് എന്നും പൊലീസ് കൂട്ടിച്ചേർത്തു.