Kottayam

ഓട്ടോ സ്റ്റാൻ്റിൽ തട്ടിയ തർക്കത്തിന് പരിഹാരമായി : ഓട്ടോ സ്റ്റാൻ്റ് നില നിർത്താൻ സ്വതന്ത്ര മുന്നണി സമ്മതിച്ചതായി ഡി.സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം

Posted on

പാലാ . പാലാ നഗരസഭയിലെ ഭരണകക്ഷിയിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നു.കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻ്റിനെ ചൊല്ലി കോൺഗ്രസ് അംഗം ബിജു മാത്യൂസുമായാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.

ഭരണമുന്നണിയിൽ . ആലോചിക്കാതെയാണ് ഓട്ടോറിക്ഷ സ്റ്റാൻഡ് കൊട്ടാരമറ്റത്തേക്ക് മാറ്റിയത് എന്നാണ് സ്വതന്ത്ര മുന്നണി ആരോപിച്ചത് എന്നാൽ പല കാര്യങ്ങളിലും സ്വതന്ത്ര മുന്നണി കൗൺസിലിൽ ആലോചിക്കാതെ പല കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട് എന്ന് കോൺഗ്രസും ആരോപിച്ചു. ഇതിനെ ചൊല്ലിയാണ് ഭരണകക്ഷിയിൽ രൂക്ഷമായ വാക്കുതർക്കവും തുടർന്ന് കയ്യേറ്റവും ഉണ്ടായത് അതിനെ തുടർന്ന് മാനസികമായി കോൺഗ്രസും സ്വതന്ത്ര്യമുന്നണിയും അകലുകയായിരുന്നു.

ഇപ്പോൾ കോൺഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡണ്ട് ബിജുത്താനവും ബ്ലോക്ക് കോൺഗ്രസ് നേതാവും യുഡിഎഫ് ചെയർമാനുമായ പ്രൊഫസർ സതീഷ് ചൊള്ളാനിയും ബ്ലോക്ക് പ്രസിഡൻറ് എൻ സുരേഷും മുൻസിപ്പൽ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടനും ചേർന്ന് ഇപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നും തുടർന്നുള്ള പ്രശ്നപരിഹാരത്തിനായി ഏകോപന സമിതി രൂപീകരിക്കുമെന്നും കൊട്ടാരമറ്റം സ്റ്റാൻഡ് ടെർമിടലിന്റെ സൈഡിൽ തന്നെ തുടരുമെന്നും അറിയിച്ചു.

തുടർന്നുള്ള പ്രശ്ന പരിഹാരത്തിനായി യുഡിഎഫിൽ ഏകോപന സമിതി ഉണ്ടാകുമെന്നും അതിൽ സ്വതന്ത്ര മുന്നണിയുടെ കൗൺസിലർമാരും ഉണ്ടാകുമെന്നും എന്നാൽ സ്വതന്ത്ര മുന്നണിയുടെ പ്രതിനിധികൾ ഉണ്ടായിരിക്കില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version