Kerala

അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി: അൽഫോൻസാ സംഗമം ജൂലൈ 24ന്

Posted on

ഭരണങ്ങാനം സെൻ്റ് അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ശനിയാഴ്ച രാവിലെ 11:15ന് കൊടി ഉയരും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കൊടി കയറ്റും: പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും. പത്തു ദിവസം നിണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ ആത്മീയ ചൈതന്യം പ്രസരിപ്പിക്കുന്ന പ്രാർത്ഥനാ നിർഭരമായിരിക്കും.

ജൂലൈ 19ന് തുടങ്ങി പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ വൈകുന്നേരം 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ആലപ്പുഴ രൂപതാ അധ്യക്ഷൻ മാർ ജെയിംസ് റാഫേൽ ആനാപറമ്പിൽ, താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ്. ഉജ്ജയിൻ രൂപതാ അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചിക്കാഗോ മുൻ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിൽ എന്നീ പിതാക്കന്മാർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കൂടാതെ തിരുന്നാൾ ദിവസങ്ങളിൽ 140 ൽ അധികം വൈദികർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

ജൂലൈ 26 ശനിയാഴ്ച രാവിലെ 8:30ന് ഫാ. ജിനോയ് തൊട്ടിയിൽ തമിഴ് ഭാഷയിൽ കുർബാന അർപ്പിക്കുന്നതാണ്. തെള്ളകം കപ്പൂച്ചിൻ സെമിനാരി വൈദിക വിദ്യാർഥികൾ ബഹുമാനപ്പെട്ട റെക്ടർ വെരി. റവ. ഫാ സരിഷ് തൊണ്ടാംകുഴി OFM ന്റെ കാർമികത്വത്തിൽ തീർത്ഥാടന ദേവാലയത്തിൽ എത്തി ബലിയർപ്പിച്ച് പ്രാർത്ഥിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതർക്ക് വേണ്ടി കോട്ടയം നവധ്വനി ഡയറക്ടർ ഫാ ബിജു മൂലക്കര വിശുദ്ധബലി അർപ്പിക്കുന്നതാണ്. തിരുനാളിൻ്റെ 9 ദിവസങ്ങളിലും വൈകുന്നേരം 4 30ന് തീർത്ഥാടന ദേവാലയത്തിൽ പൗരസ്ത്യ സഭാ പാരമ്പര്യത്തിലെ ഔദ്യോഗിക പ്രാർത്ഥനയായ സായാഹ്ന (റംശ) പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്

ഭരണങ്ങാനം ഫൊറോനാ ദേവാലയവും അൽഫോൻസാ തീർത്ഥാടന കേന്ദ്രവും എല്ലാ വർഷത്തെയും പോലെ തിരുനാൾ ഈ വർഷവും സംയുക്തമായാണ് നടത്തുന്നത്. . അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായ നൂറിൽ അധികം വരുന്ന Volunteers ൻറ്റെ നിസ്വാർത്ഥമായ സഹകരണവും സേവനവും തിരുനാളിൻ്റെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്. വർഷങ്ങളായി തീർഥാടന ദേവാലയത്തിൽ ഇവർ ചെയ്‌തുകൊണ്ടിരിക്കുന്ന ശുശ്രൂഷ അഭിനന്ദനർഹവും വിലമതിക്കാനാവാത്തതുമാണ്.

ജൂലൈ 27, ജൂലൈ 28, ദിനങ്ങളിലെ പ്രധാന തിരുനാൾ കുർബാന ഫൊറോന പള്ളിയിലാണ് നടക്കുന്നത്. തിരുനാൾ ദിനങ്ങളിലെ ജപമാല പ്രദക്ഷിണവും ഇടവക ദേവാലയം ചുറ്റിയാണ് തിരിച്ചെത്തുന്നത്. തിരുനാളിൻ്റെ രണ്ട് പ്രദക്ഷിണങ്ങളും ആരംഭിക്കുന്നത് അവസാനിപ്പിക്കുന്നതും ഇടവക ദേവാലയത്തിലാണ്

തിരുനാളിന്റെ വിപുലമായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് ഫോറോന പള്ളി വികാരി ഫാദർ സക്കറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടന കേന്ദ്ര റെക്ടർ അഗസ്റ്റിൻ പാലക്കാപറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കൽ. അസി. റെക്ടർമാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര. തീർത്ഥാടന കേന്ദ്രത്തിലെ ബഹുമാനപ്പെട്ട വൈദികർ എന്നിവർ ചേർന്നാണ്.

ജൂലൈ 28ന് പ്രധാന തിരുനാൾ ദിവസം ആഘോഷമായ വിശുദ്ധ കുർബാനഭ രണങ്ങാനം ദേവാലയത്തിലാണ് അർപ്പിക്കുക. കാർമികത്വംഹിക്കുന്നത് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ്. മാർജോസഫ് സ്രാമ്പിക്കൽ സഹ കാർമികനായിരിക്കും. തുടർന്ന് 12. 30ന് പ്രധാന

ദേവാലയത്തിൽ നിന്നും പ്രദക്ഷിണം ആരംഭിച്ച് അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ എത്തി സംയുക്തമായി നഗരവീഥിയിലൂടെ നിങ്ങി വീണ്ടും ഇടവക ദേവാലയത്തിൽ എത്തുന്നതാണ്.

തിരുനാൾ ദിവസങ്ങളിൽ ഗ്രൂപ്പുകളായി നിരവധി സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകർ എത്തും. ജൂലൈ ഇരുപത്തിരണ്ടാം തീയതി താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജീയൂസ് ഇഞ്ചനാനി യുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപതയിൽ നിന്നും അൻപതോളം വൈദികരും 400ലധികം ആത്മായരും കൂടാതെ നിരവധി സമർപ്പിതരും രാവിലെ 11:30 ന് അൽഫോൻസാ കബറിടത്തിലെത്തി ബലിയർപ്പിച്ച് പ്രാർത്ഥിക്കുന്നതാണ്. ജൂലൈ പതിനെട്ടാം തീയതി വെള്ളിയാഴ്ച പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മാതൃവേദിയുടെ രണ്ടായിരത്തിൽ അധികം അംഗങ്ങൾ ഭരണങ്ങാനത്തെത്തി ജപമാല പ്രദക്ഷിണം നടത്തി വിശുദ്ധ ബലിയിൽ പങ്കെടുക്കും.

ജൂലൈ 23 ബുധനാഴ്ച പാലാ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥിനികളും കാൽനടയായി ഇവിടെയെത്തി പ്രാർത്ഥിക്കും. ജൂലായ് 24 വ്യാഴാഴ്ച പാലാ രൂപത ഫ്രാൻസിസ്കൻ മൂന്നാംസഭാംഗങ്ങൾ ഭരണങ്ങാനം അസീസി ആശ്രമത്തിൽ കാൽനടയായി അൽഫോൻസാമ്മയുടെ കബറിടത്തിലെത്തി പ്രാർത്ഥിക്കുന്നതാണ്. ഒത്തുകൂടി

കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം സെ.ആൻ്റണി തീർഥാടന ദേവാലയത്തിലെ ഇടവകാംഗങ്ങൾ കഴിഞ്ഞ 26 വർഷങ്ങളായി ഭരണങ്ങനത്തേക്ക് തീർത്ഥാടനം നടത്തുന്നവരാണ്. വൈദികരുടെ നേതൃത്വത്തിൽ ജൂലൈ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ദേവാലയത്തിൽ തീർഥാടനമായി എത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version