Kerala
ലഹരിയിൽ ആറാടി കേരളം; മലയാളി കുടിച്ചത് 125 കോടിയുടെ മദ്യം
2026-നെ വരവേൽക്കാൻ മലയാളി കുടിച്ചുതീർത്തത് കോടികളുടെ മദ്യം. പുതുവത്സരത്തലേന്നായ ഡിസംബർ 31-ന് മാത്രം സംസ്ഥാന ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 125.64 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ഡിസംബർ 31-ന് 108.71 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. എന്നാൽ ഇത്തവണ 16.93 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്. വിദേശമദ്യം, ബീർ, വൈൻ എന്നിവയുൾപ്പെടെ ആകെ 2.07 ലക്ഷം കെയ്‌സ് മദ്യമാണ് ഡിസംബർ 31-ന് മാത്രം മലയാളി വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വർഷം ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു.