Kerala

ഒരു സ്ത്രീയെ കൊല്ലാൻ ഒരു മിനിറ്റ് മതി എന്നാണ് പറയുന്നത്, ജനപ്രതിനിധി ആയിരിക്കാൻ യോഗ്യനാണോ എന്നത് രാഹുൽ ചിന്തിക്കണം; വിമർശിച്ചു ബെന്യാമിൻ

Posted on

രാഹുൽ മാങ്കൂട്ടത്തെ കടന്നാക്രമിച്ച് എഴുത്തുകാരൻ ബെന്യാമിൻ. കേരളത്തിൽ മുമ്പുണ്ടാവാത്ത വിധത്തിലുള്ള ആരോപണമാണ് ഉയർന്നിരിക്കുന്നത്. സ്ത്രീകളോട് ഒരു പൊതുപ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നത് രാഹുൽ പഠിക്കണമെന്നും ബെന്യമിൻ വിമർശിച്ചു.

താൻ ഇനിയും ജനപ്രതിനിധി ആയിരിക്കാൻ യോഗ്യനാണോ എന്നത് രാഹുൽ തീരുമാനിക്കണം. ഒരു സ്ത്രീയെ കൊല്ലാൻ ഒരു മിനിറ്റ് മതി എന്നാണ് പറയുന്നത്. അങ്ങനെ ഒരാൾക്ക് എങ്ങനെ പൊതുപ്രവർത്തകനായി ഇരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് നടപടിയെ വിമർശിക്കുന്നില്ല. കോൺഗ്രസ് ഇത്രയെങ്കിലും ചെയ്തതിൽ അവരെ അഭിനന്ദിക്കുന്നു. പക്ഷേ അത് കണ്ണിൽ പൊടിയിടാൻ ഉള്ള നടപടി ആകരുതെന്നും ബെന്യമിൻ കൂട്ടിച്ചേർത്തു. പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്നാണ് എഐസിസി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version