Kerala

മുഖ്യമന്ത്രിയായി ആര് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും: ബെന്നി ബെഹനാന്‍

Posted on

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍.

എല്ലാം സമാധാനപരമായി തീരാനുള്ള പക്വത എല്ലാവരും പ്രകടിപ്പിക്കുന്നുണ്ടെന്നും ബെന്നി ബെഹനാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വോട്ട് ചെയ്തവരുടെ മനസ്സില്‍ മങ്ങലേറ്റിട്ടുണ്ടെന്നും പ്രഖ്യാപനം വന്നുകഴിയുമ്പോള്‍ മങ്ങല്‍ ശോഭയായി മാറുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

‘ഇക്കാര്യത്തില്‍ വിവാദം പാടില്ല എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. എന്റെ അഭിപ്രായം ഹൈക്കമാന്‍ഡിന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്. ആരുവന്നാലും ഞാന്‍ സ്വാഗതം ചെയ്യും. വീണ്ടും ഫ്‌ളക്‌സ് വെക്കുന്നവര്‍ നേതാക്കന്മാരുടെ അനുമതിയോടെ അല്ല വയ്ക്കുന്നത്. നേതാക്കന്മാരെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും സ്‌നേഹമുള്ളവര്‍ ആ തീരുമാനം നടപ്പാക്കണം’, ബെന്നി ബെഹനാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version