Kerala
കടന്നല്‍ കുത്തേറ്റ് എഴുപതുകാരൻ മരിച്ചു
കൊച്ചി: ആലുവയില്‍ കടന്നല്‍ കുത്തേറ്റ് എഴുപതുകാരൻ മരിച്ചു. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം.
കീഴ്‌മാട് നാലാം വാർഡില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് മരിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നല്‍ കുത്തേറ്റു.
വീടിന് സമീപമുള്ള വയലില്‍ പശുവിനെ കെട്ടാൻ പോയതായിരുന്നു ശിവദാസൻ. ഇതിനിടെ കടന്നലുകള്‍ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏറെ പണിപെട്ടാണ് പ്രഭാതും സുഹൃത്തും ചേർന്ന് കുത്തേറ്റ് കിടന്ന ശിവദാസനെ സ്ഥലത്ത് നിന്നും മാറ്റിയത്.
ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൻ കോട്ടും ഹെല്‍മറ്റും ധരിച്ച് തൊട്ടടുത്ത വീട്ടില്‍ നിന്ന് വെള്ളം ചീറ്റിച്ചാണ് കടന്നലിനെ ഒഴിവാക്കിയത്.