India
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷം; ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു;
ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷം. ഹിന്ദു വിഭാഗത്തിൽ നിന്നുള്ള മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു.
പലചരക്ക് കട ഉടമയായ മോണി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. മാരകായുധങ്ങൾ കൊണ്ടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നർസിങ്ഡി ജില്ലയിൽ ആണ് സംഭവം. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.