India
മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ഭാര്യയ്ക്ക് ജാമ്യം
മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസിൽ പ്രതിയായ യുവതിയ്ക്ക് ജാമ്യം. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് കോടതിയാണ് കർശനമായ ഉപാധികളോടെ പ്രതിയായ സോനം രഘുവംശിക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകളിലെ ക്ലറിക്കൽ പിഴവ് കാരണമാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത് എന്നാണ് റിപ്പോർട്ട്.
ഹണിമൂണിനിടെ ഭർത്താവായ രാജ രഘുവംശിയെ കാമുകനായ രാജ് കുശ്‌വഹയ്‌ക്കൊപ്പം ചേർന്ന് യുവതി കൊലപ്പെടുത്തി എന്നാണ് കേസ്. 2025 ജൂണിലാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ സോനം മാസങ്ങളായി ജയിലിലാണ്. ഇതിനിടെ മൂന്നുതവണ ജാമ്യംതേടി കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി തള്ളിയിരുന്നു.
പക്ഷെ കഴിഞ്ഞ ദിവസം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സോനത്തിന്റെ അറസ്റ്റ് രേഖകളിൽ കടന്നുകൂടിയ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയത്.