Sports
യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസിന്, സിന്നര്‍ക്ക് തോല്‍വി
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍കാരസിന്. നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് അല്‍കാരസിന്റെ കിരീട നേട്ടം.
നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. അല്‍കാരസിന്റെ ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കൂടിയാണിത്. സ്കോര്‍ 2-6, 6-3, 1-6, 4-6.
ആദ്യ ഗെയിം മുതല്‍ തന്നെ അല്‍ക്കരാസ് മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. സിന്നര്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല.
കടുത്ത പോരാട്ടമായിരുന്നു രണ്ടാം സെറ്റില്‍ ഇരുതാരങ്ങളും കാഴ്ചവച്ചത്.