Kerala
മലപ്പുറത്ത് ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റു
തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണെന്ന് പോലിസ് പറഞ്ഞു.
കുഞ്ഞിനെ വിൽക്കുന്നതിലടക്കം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കീർത്തന രണ്ടാം അച്ഛൻ ശിവ, കുഞ്ഞിനെ വാങ്ങിയ ആദിലക്ഷ്മി എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.