Kerala
സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽവീണ് ആറുവയസുകാരന് ദാരുണാന്ത്യം
കാസർഗോഡ് സെപ്റ്റിക് ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. മധൂര്‍ മഞ്ചത്തടുക്കയിലെ മുഹമ്മദ് അയാന്‍ ഷാസിമാണ് മരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം.
വീടിന്റെ തൊട്ടടുത്ത് പുതുതായി പണി കഴിപ്പിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിലാണ് കുട്ടി വീണത്. കളിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്. വൈകിട്ടോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി.
ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ടാങ്കില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ കുട്ടിയെ കണ്ടെത്തിയത്.