Kerala
വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ് പിറന്നു
ബോളിവുഡ് താരദമ്പതികൾ കത്രീന കൈഫിനും വിക്കി കൗശലിനും കുഞ്ഞ് പിറന്നു. ഇരുവരും ആൺകുഞ്ഞ് പിറന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആണ് എല്ലാവരെയും അറിയിച്ചത്.
2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്
‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു. 2025 നവംബർ 7. – കത്രീന & വിക്കി’– കുറിപ്പിലെ വരികൾ. അടുത്തിടെയാണ് അമ്മയാകാൻ പോകുന്നുവെന്ന വിവരം കത്രീന കൈഫ് അറിയിച്ചത്. നിറവയറുമായി ഭർത്താവ് വിക്കി കൗശലിനൊപ്പം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് കത്രീന പങ്കുവച്ചത്.
‘സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്’ എന്നായിരുന്നു ചിത്രം പങ്കുവച്ച് താരം കുറിച്ചത്. മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.