India
ഒമ്പതാം ക്ലാസുകാരി സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു
കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു. ബുധനാഴ്ച വൈകട്ടാണ് വിദ്യാര്‍ഥിനി കര്‍ണാടകയിലെ യാദ്ഗിറില്‍ ഒസ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചത്.
പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് പൃഥ്വിക് ശങ്കര്‍ അരിയിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇടപെല്‍ വെകിയെന്ന ആരോപണത്തില്‍ അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കേസെടുത്തു.
സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. സംഭവത്തില്‍ കര്‍ണാടക ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തില്‍ കര്‍ണാടക ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.