India
ആശുപത്രിയിലെത്തിയത് മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം; 55കാരി 17ാമത്തെ കുഞ്ഞിന് ജന്മം നൽകി
ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ 55കാരി 17ാമത്തെ കുഞ്ഞിന് ജന്മം നൽകി.
രേഖ കൽബെലിയയാണ് മക്കൾക്കും മരുമക്കൾക്കും പേരകുട്ടികൾക്കുമൊപ്പം ആശുപത്രിയിലെത്തി പ്രസവിച്ചത്. ഉദയ്പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. 17 മക്കളെ പ്രസവിച്ചെങ്കിലും 12 മക്കളാണ് ഇവർക്ക് ഇപ്പോഴുള്ളത്. ഏഴ് ആണും അഞ്ച് പെണ്ണും. നാല് ആൺകുട്ടിയും ഒരു പെൺകുട്ടിയും ജനനത്തിന് പിന്നാലെ മരിച്ചിരുന്നു.
രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇവർക്കെല്ലാം മക്കളുമുണ്ടെന്ന് രേഖയുടെ ഭർത്താവ് കവ്ര കൽബെലിയ പറഞ്ഞു. അതേസമയം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന് കവ്ര പറയുന്നു.
ആക്രിസാധനങ്ങൾ ശേഖരിച്ച് ജോലി ചെയ്താണ് ഉപജീവനം. മക്കളുടെ വിവാഹത്തിനായി പലിശയ്ക്ക് പണം വാങ്ങിയതായും ഇയാൾ പറയുന്നു.