Kottayam
അയ്മനത്തും ബിജെപി; ബിന്ദു ഹരികുമാർ പ്രസിഡന്റ്
അയ്മനം: ചരിത്രത്തിൽ ആദ്യമായി അയ്മനത്ത് ബിജെപിയ്ക്ക് പ്രസിഡന്റ്. ബിജെപി പഞ്ചായത്തംഗം ബിന്ദു ഹരികുമാറാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
21 അംഗ പഞ്ചായത്തിൽ ഒൻപത് അംഗങ്ങളാണ് എൻഡിഎയ്ക്ക് ഉണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും എൽഡിഎഫിന് ഏഴും അംഗങ്ങളുണ്ടായിരുന്നു.