Kerala
ആശമാരുടെ സമരം 200 ദിനങ്ങളിലേക്ക്
സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കേഴ്സ് നടത്തുന്ന സമരം ഇന്ന് 200-ാം ദിവസത്തിൽ. സമീപകാല കേരള ചരിത്രത്തിൽ ഇത്രയും ദിവസങ്ങൾ പിന്നിടുകയും ചർച്ചയാവുകയും ചെയ്ത മറ്റൊരു സമരവും ഉണ്ടായിട്ടില്ല.
സമരം തുടങ്ങിയപ്പോൾ ഉയർത്തിയ ചില ആവശ്യങ്ങൾ അംഗീകരിച്ചു എങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങൾക്കായി ഇപ്പോഴും സമരം തുടരുക ആണ്.2025 ഫെബ്രുവരി 10, കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം ആരംഭിക്കുന്നു.
നിരവധി സമരങ്ങൾ കണ്ട സെക്രട്ടറിയേറ്റ് പരിസരത്ത് കുറച്ച് സ്ത്രീകൾ നടത്തുന്ന സാധാരണ ഒരു സമരം. അത് മാത്രമായിരുന്നു വിശേഷണം. ഒരാഴ്ചയിൽ കൂടുതൽ നീണ്ടുപോകില്ലെന്ന് സമരക്കാർ പോലും കരുതിയ പ്രതിഷേധം.