Kerala

നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ, ‘രാപകല്‍ സമരയാത്ര’ ഫ്ലാഗ് ഓഫ് ചെയ്തു

Posted on

നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സമരം അടുത്തഘട്ടത്തിൽ കടക്കുന്നതിനാലാണ് തീരുമാനം. 43-ാം ദിവസത്തിലേക്ക് ‌കടക്കുമ്പോഴാണ് ആശമാർ നിരാഹാരം അവസാനിപ്പിക്കുന്നത്. എന്നാല്‍, പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കലിൽ ഇന്ന് ആശാ സമരത്തിൻ്റെ അടുത്തഘട്ടമായ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നു.

81 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കലിൽ ആശാ വർക്കർമാർ രാപകൽ സമരം തുടരുകയാണ്. ഓണറേറിയം വർധനയുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപകൽ സമരം ആരംഭിച്ചത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. തുട‍ർന്ന് ആരോ​ഗ്യ മന്ത്രി അടക്കമുള്ളവരുമായി നടന്ന ചർച്ചകൾ ഫലം കാണാതെ വന്നതോടെ ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version