India
അസം റൈഫിള്‍സ് ജവാന്മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
മണിപ്പൂരില്‍ അസം റൈഫിള്‍സ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.
അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ ഭീകരര്‍ വാഹനത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു.
ഇംഫാലില്‍ നിന്ന് ബിഷ്ണുപൂരിലേക്ക് പോകവെ വൈകിട്ട് ആറ് മണിയോടെയാണ് ആക്രമണം.ഇംഫാല്‍ വിമാനത്താവളത്തിന് 8 കിലോമീറ്റര്‍ അകലെയുള്ള നമ്പോല്‍ എന്ന സ്ഥലത്ത് വാഹനവ്യൂഹം കടന്നപ്പോഴാണ് വെടിവയ്പ്പുണ്ടായത്.
രണ്ട് ജവാന്മാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി.