India

അസമിൽ കോൺഗ്രസ് എംപി ബിജെപിയിൽ

Posted on

ഗുവാഹത്തി: അസമിലെ നഗാവിൽ നിന്നുള്ള ലോക്‌സഭ എംപി പ്രദ്യുത് ബോര്‍ഡോലോയ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് പ്രദ്യുത് ബിജെപിയിൽ ചേർന്നത്. അസമിൽ അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം പാർട്ടി വിട്ടത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ന്യൂഡൽഹിയിലെ വസതിയിൽ നടന്ന ചടങ്ങിലാണ് ബോര്‍ഡോലോയ് ബിജെപിയുടെ ഭാഗമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, വിദേശകാര്യസഹമന്ത്രി പബിത്ര മാർഗരീറ്റ, മറ്റ് ബിജെപി നേതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുത്തു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ശശി തരൂർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version