India
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന് കവര്‍ന്നു; അഭിഭാഷകയെ അറസ്റ്റ് ചെയ്തു
നാഗര്‍കോവില്‍: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന് മാല കവര്‍ന്ന കേസില്‍ യുവ അഭിഭാഷകയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കമംഗലത്താണ് സംഭവം നടന്നത്.
വിളവങ്കോട് ചെറുവല്ലൂര്‍ സ്വദേശി ആര്‍ഷിത ഡിഫ്നി(23) ആണ് അറസ്റ്റിലായത്.
നാഗര്‍കോവില്‍ കോടതിയില്‍ പ്രാക്ടീസിന് പോകുമ്പോള്‍ പരിചയപ്പെട്ട അഭിഭാഷകന് രാജാക്കമംഗലം പഴവിള സ്വദേശി വിജയകുമാറിന്റെ(28) വീട്ടില്‍ നിന്നാണ് മാല കവര്‍ന്നത്.
ആര്‍ഷിത ഡിഫ്നി വീട്ടില്‍ നിന്ന് മടങ്ങിയശേഷം മാലാ കാണാതായതായി വിജയകുമാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് രാജാക്കമംഗലം പൊലീസ് അന്വേഷണം നടത്തിയാണ് ആര്‍ഷിത ഡിഫ്നിയെ അറസ്റ്റ് ചെയ്തത്.