Kerala
ലഹരിക്കക്കടത്ത് കേസിൽ നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ
ചെന്നൈ: ലഹരിക്കക്കടത്ത് കേസിൽ നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെ ചെന്നൈ തിരുമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പോലീസിന് ലഭിച്ചത്.
ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.