Kerala
മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍
മലപ്പുറം : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്റൂമിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്.
തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.