Kerala
ചട്ടുകം വച്ച് കുട്ടികളെ പൊള്ളിച്ചു;അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
മലപ്പുറം: ചട്ടുകം വച്ച് രണ്ടാനമ്മ മക്കളെ പൊള്ളിച്ചു. പൊള്ളലേറ്റത് 5, 6, 11 വയസുള്ള കുട്ടികള്‍ക്കാണ്. അരീക്കോട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രക്ഷിതാക്കള്‍. കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് നടപടി. കുട്ടികളെ സിഡബ്ലുസി സംരക്ഷണയിലേക്ക് മാറ്റി. ബിഹാര്‍ സ്വദേശികളാണ് രണ്ടാനമ്മയും കുട്ടിയുടെ അച്ഛനും.