Kerala
മദ്യം തീർന്നപ്പോൾ വാങ്ങിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ മർദനം: പ്രതി പിടിയിൽ
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തിന്റെ വാരിയെല്ല് അടിച്ച് ഓടിച്ച കേസിൽ പ്രതി പിടിയിൽ. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം. കരകുളം കണ്ണണിക്കോണം ഇവാൻ ഹൗസിൽ അജിത് (28) ആണ് പിടിയിലായത്. സുഹൃത്തിന്റെ വാരിയെല്ല് കസേര കൊണ്ട് അടിച്ചു പൊട്ടിക്കുകയായിരുന്നു.
കഴിഞ്ഞ 27ന് രാത്രി 8ന് എണിക്കരയ്ക്ക് സമീപത്തെ മുളകുട്ടത്തിന് അടുത്തുള്ള വെയ്റ്റിങ് ഷെഡിൽ വച്ചാണ് ഏണിക്കര പഴയറ്റിങ്കര സ്വദേശി അജയകുമാറിന് മർദനമേറ്റത്. അജിത്തും ഏണിക്കര സ്വദേശി രഞ്ജുവും അജയകുമാറും ഇവിടെ ഇരുന്നു മദ്യപിക്കുകയായിരുന്നു.
മദ്യം തീർന്നപ്പോൾ വാങ്ങി കൊണ്ട് വരാൻ അജിത് ആവശ്യപ്പെട്ടപ്പോൾ അജയകുമാർ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.