India
യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ അറസ്റ്റിൽ
ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഇതോടെ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് ഭാനു ചിബനെയും കേസിൽ പ്രതി ചേർത്തത്. 15 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.