Kerala
പ്രായപ്പൂർത്തിയാകാത്തെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
മലപ്പുറം: പ്രായപ്പൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്. ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്.
കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പ്രതിയുടെ പേരിൽ വേറെയും കേസുകളുണ്ട്. മേലാറ്റൂർ, പട്ടാമ്പി പൊലീസ് സ്റ്റേഷനുകളിൽ മൂന്നോളം കേസുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.