India
പാകിസ്താന് വേണ്ടി ചാരപ്പണി, നിർണായക വിവരങ്ങൾ കൈമാറി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
ജയ്പൂർ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ.
അസമിലെ ഇന്ത്യൻ എയർ ഫോഴ്സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശിയാണ് സുമിത് കുമാർ. ഈ വർഷം ആദ്യം ജയ്സാൽമർ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.