India
ഭർത്താവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാൻ ശ്രമം; സെർച്ച് ഹിസ്റ്ററിയിൽ കുടുങ്ങി യുവതി
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. 32കാരനായ യുവാവിനെ കൊലപ്പെടുത്തിയ ഭാര്യ 29കാരി ഫര്‍സാന ഖാനെയാണ് പൊലീസ് കുടുക്കിയത്.
ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ ഞായറാഴ്ചയാണ് സംഭവം. യുവതിയുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്ന് സെര്‍ച്ച് ചെയ്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകം പുറത്തായത്.
ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതിനെ തുടര്‍ന്നാണ് യുവതി, ഭര്‍ത്താവ് മുഹമ്മദ് ഷാഹിദിനെ കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ചൂതുകളിയിലൂടെ വലിയ ബാധ്യത ഇയാള്‍ വരുത്തിവച്ചിരുന്നുവെന്നും ലൈംഗികമായി തന്നെ തൃപ്തിപ്പെടുത്താന്‍ ഭര്‍ത്താവിന് കഴിഞ്ഞിരുന്നില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. മാത്രമല്ല ഭര്‍ത്താവിന്റെ കസിനുമായി യുവതി പ്രണയത്തിലാണ്.